ഒറ്റ ക്രൈം പോലുമില്ലാതെ തൃശ്ശൂർ പൂരം അവസാനിച്ചു; അനുപമയ്ക്കും യതീഷ് ചന്ദ്രയ്ക്കും കൈയ്യടിച്ച് സോഷ്യൽ മീഡിയ

Spread the love

സ്വന്തംലേഖിക

video
play-sharp-fill

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങിയപ്പോൾ ജില്ലാ കളക്ടർ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും അഭിമാനിക്കാൻ സുവർണ നേട്ടങ്ങൾ. സാംസ്‌കാരിക കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശ്ശൂർപൂരത്തിനു ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും റിപ്പോർട്ട് ചെയ്തില്ല എന്നത് സുരക്ഷ ക്രമീകരണനകളുടെ വിജയമാണ്. പൂരത്തിരക്കിൽ കൂട്ടംതെറ്റിപ്പോയ 12 കുട്ടികളടക്കം 62 പേരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സാധിച്ചതും നേട്ടമായി.സുരക്ഷയൊരുക്കാൻ 3600 അംഗ പൊലീസ് സേനയെയാണ് വിന്യസിച്ചത്. 160 അംഗ ബോംബ് ഡിറ്റക്ഷൻ ടീം മുഴുവൻ സമയവും പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തുന്ന സംഭവങ്ങളും ഇക്കുറിയുണ്ടായില്ല.