തിരുനക്കര പകൽപ്പൂരം ശനിയാഴ്ച: നഗരം കുരുക്കിലാകും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങളുമായി പൊലീസ്

തിരുനക്കര പകൽപ്പൂരം ശനിയാഴ്ച: നഗരം കുരുക്കിലാകും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങളുമായി പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര പകൽപ്പൂരം കാണാൻ പൂരപ്രേമികൾ എത്തുമ്പോൾ നഗരം മാർച്ച് 22 ശനിയാഴ്ച ഗതാഗതക്കുരുക്കിലാവും. ശനിയാഴ്ച രാവിലെ മുതൽ തന്നെ പൂരപ്രേമികൾ നഗരത്തിലേയ്ക്ക് എത്തുമെന്ന് ഉറപ്പായതോടെ നഗരത്തിൽ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിലെ വാഹനങ്ങൾ ശനിയാഴ്ച വഴി തിരിച്ച് വിടും.
എം.സി റോഡിൽ ചങ്ങനാശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ
മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റ്്  കവല –  പാറേച്ചാൽ റോഡ് – തിരുവാതുക്കൽകുരിശുപള്ളി – അറുത്തൂട്ടി ജങ്ഷൻ – ചാലുകുന്ന് വഴി മെഡിക്കൽകോളേജ് ഭാഗത്തേക്കു പോകണം.
കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ
അറുത്തൂട്ടി വഴി കുമരകം പോകുക.
ചങ്ങനാശേരി ഭാഗത്തു നിന്നും കഞ്ഞിക്കുഴി റൂട്ടിൽ പോകേണ്ട വാഹനങ്ങൾ കോടിമതയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്
എം.ജി. റോഡിലൂടെ  ചന്തകടവ് ഈരയിൽകടവ് വഴി പോകണം.
ഭാരവാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കടുവാക്കുളം

കൊല്ലാട് വഴി കഞ്ഞിക്കുഴിയിലെത്തി പോകുക.
ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നാഗമ്പടം
റെയിൽവേ സ്റ്റേഷൻവഴി ചന്തക്കവലയിലെത്തി മാർക്കറ്റുവഴി കോടിമത ഭാഗത്തേക്ക് പോവുക.
കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബേക്കർ ജങ്ഷനിലെത്തി നാഗമ്പടം ബസ് സ്റ്റാൻഡ് ഭാഗത്ത് എത്തി വലത്തോട്ടുതിരിഞ്ഞ് നാഗമ്പടം സ്റ്റാൻഡ് ഭാഗത്തേയ്ക്ക് പോകുക.
നാഗമ്പടം സ്റ്റാന്റിൽ നിന്നും കാരാപ്പുഴ തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ബേക്കർ ജങ്്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
കെ.കെ. റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്ക്
പോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം,
കടുവാക്കുളം വഴിയും, പ്രൈവറ്റ് ബസുകൾ കലക്രേ്ടറ്റ്,
ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്. റോഡു
വഴി നാഗമ്പടം ബസ് സ്റ്റാന്റിലേക്ക് പോകണം.