
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല്‍ നാമനിർദേശപത്രിക സമർപ്പിച്ചു.
മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി തഹസില്‍ദാർ ജെ. താജുദീൻ മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്.
എല്‍ഡിഎഫ് കൺവന്ഷന്
കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്ന് മുണ്ടക്കയം സിഎസ്ഐ ഓഡിറ്റോറിയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ കെ.ജെ. തോമസ്, പി.കെ. സന്തോഷ്കുമാര്‍, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
യുഡിഎഫ് കണ്വൻഷൻ
എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ഇന്നു വൈകുന്നേരം നാലിന് എരുമേലി സെന്റ് തോമസ് സ്കൂളിന് സമീപത്തുള്ള ഗ്രീൻഫീല്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഡിഎ കണ്വൻഷൻ
മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി.സി. ജോർജിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്തി. മുണ്ടക്കയം സിഎസ്ഐ പള്ളി പാരിഷ് ഹാളില്‍ നടന്ന സമ്മേളനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു.
മുണ്ടക്കയം ബൈപാസ് ജംഗ്ഷൻനിന്ന് ആരംഭിച്ച റോഡ് ഷോയില്‍ പി.സി. ജോർജ് തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. ആയിരക്കണക്കിന് പ്രവർത്തകർ റോഡ് ഷോയില്‍ പങ്കെടുത്തു.



