
മുണ്ടക്കയം: പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ ഇന്ന് പര്യടനം നടത്തും.
രാവിലെ കൂട്ടിക്കൽ പഞ്ചായത്തിലെ പറത്താനത്തു നിന്നാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റും എൽഡിഎഫ് നിയോജകമണ്ഡലം കൺവീനറുമായ അഡ്വ. സാജൻ കുന്നത്ത് ഇന്നത്തെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമാണ്.
ഇന്നലെ മുണ്ടക്കയം പഞ്ചായത്തിൽ പര്യടനം നടത്തി. മുൻ എംഎൽഎ കെ.ജെ. തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. രാവിലെ വേലനിലത്ത് നിന്ന് ആരംഭിച്ച പര്യടനം രാത്രിയിൽ പുഞ്ചവയലിൽ സമാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാജൻ കുന്നത്ത്, ചാർളി കോശി, പി.കെ. പ്രദീപ്, കെ. രാജേഷ്, സി.വി. അനിൽകുമാർ, മോളി വാഴപ്പനാടി, ഷുഭേഷ് സുധാകരൻ, അജി വെട്ടുകല്ലാംകുഴി, നിയാസ് വണ്ടൻപതാൽ, ഫൈസൽ, സുലോചന സുരേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.



