പൂഞ്ഞാറിൽ നിന്ന് ഇനി നിയമസഭയുടെ പടി പി.സി ജോർജ് കാണില്ല : ഇമാം നദിർ മൗലവി

പൂഞ്ഞാറിൽ നിന്ന് ഇനി നിയമസഭയുടെ പടി പി.സി ജോർജ് കാണില്ല : ഇമാം നദിർ മൗലവി

സ്വന്തംലേഖകൻ

മുസ്‌ലിം വിരുദ്ധ പരാമർശം ടെലിഫോണിലൂടെ നടത്തിയ പി.സി ജോർജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പി.സി ജോർജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്‌ലിംങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്‌ലിംങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി സി ജോർജ് പറഞ്ഞത് വിവാദമായിരുന്നു. ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് പി.സി ജോർജിനെതിരെ നാദിർ മൗലവി ആഞ്ഞടിച്ചത്.
‘പി സി ജോർജ് എം.എൽ.എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം. 1980 മുതൽ മുസ്‌ലിം സമുദായത്തിൻറെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വർഗ്ഗീയ കാപാലികർക്ക് ഒറ്റുക്കൊടുക്കുകയും ചെയ്ത എം.എൽ.എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരൽ എന്ന കാര്യത്തിൽ തർക്കമില്ല. ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്‌ലിം സമുദായവും ഒന്നിച്ച് നിൽക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നിൽക്കുന്നവരാണ് ഈരാട്ടുപേട്ടക്കാർ. ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിൻറെ എം.എൽ.എ വളർന്നിട്ടില്ല. ഇയാളെ പുറത്താക്കാൻ ഈ നാട്ടുകാർക്ക് കഴിയും. നിങ്ങള് കാണാൻ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി സി ജോർജ് കാണില്ല എന്ന് എഴുതിവച്ചോളൂ’; പുത്തൻപള്ളി ഇമാം നാദിർ മൗലവി പ്രസംഗത്തിൽ ആഞ്ഞടിച്ചു.എം.എൽ.എയ്ക്ക് അർഹിക്കുന്ന അംഗീകാരം നമ്മൾ എന്നും കൊടുത്തിട്ടുണ്ട്. എം.എൽ.എയുമായി ഞാൻ വളരെ അടുത്തയാളാണെന്നും ഒരു പരിധിവരെ അയാളെ സഹിക്കാമെന്നും മൗലവി പറയുന്നു. ഈ നാട്ടുകാര് മൊത്തം തീവ്രവാദികളാണെന്നാണ് അയാൾ പറഞ്ഞത്. അയാൾക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി ചോദിക്കുന്നു. ആരാണ് ഇവിടെ തീവ്രവാദം കാണിച്ചിട്ടുള്ളത്. അയാൾ തുറന്ന് പറയട്ടെ. ഈരാട്ടുപേട്ടയിലെ മുസ്‌ലിംങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിർത്തി അടുത്തതവണ എം.എൽ.എയാകാമെന്ന് അയാൾ കരുതുന്നുണ്ടാകും. ഇല്ല ജോർജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കിൽ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി.സി ജോർജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോൾ കൂടിനിന്നവർ ഇല്ലായെന്ന് ഉറക്കെ വിളിച്ചു പറയുന്നതും വീഡിയോയിൽ കൃത്യമായി കേൾക്കാവുന്നതാണ്.

https://www.facebook.com/nammudeetpa/videos/844014875980411/?t=0

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group