പൂഞ്ഞാറിൽ മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്തു; 57കാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഈരാറ്റുപേട്ട: മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര ടൗൺ ഭാഗത്ത് കുന്നത്തുപറമ്പിൽ വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം പൂഞ്ഞാർ ബസ്റ്റാൻഡിനു സമീപം വച്ച് മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ രമ വേലായുധൻ, സി.പി.ഒ ജിനു കെ.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.