video
play-sharp-fill

ഭവന രഹിതരില്ലാത്ത പൂഞ്ഞാറാണ് തന്റെ സ്വപ്നമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഭവന രഹിതരില്ലാത്ത പൂഞ്ഞാറാണ് തന്റെ സ്വപ്നമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

Spread the love

സ്വന്തം ലേഖകൻ

പൂഞ്ഞാർ : അഞ്ചു വർഷത്തിനിടയിൽ ഒരൊറ്റ ഭവന രഹിതർ പോലുമില്ലാത്ത മണ്ഡലമാക്കി പൂഞ്ഞാറിനെ മാറ്റുമെന്ന് ഇടതു മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. മണ്ഡലത്തിലെ എരുമേലി, കൂരംന്തൂക്ക്, ഒന്നാം മൈൽ, പാക്കാനം, അമ്പാറനിരപ്പെൽ തുടങ്ങിയ മേഖലകളിലെ കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

എല്ലാ മനുഷ്യർക്കും സ്വന്തമായി ഒരു വീടുണ്ടാകുക എന്നത് വലിയ സ്വപ്നമാണ്. ഇതൊരു മൗലിക അവകാശം കൂടിയാണ്. നിലവിലെ ഇടതു മുന്നണി സർക്കാർ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ലക്ഷക്കണക്കിന് ഭവന രഹിതർക്കാണ് വീട് വെച്ച് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത്തരം വികസന നേട്ടങ്ങളൊന്നും പൂഞ്ഞാർ മണ്ഡലത്തിലേക്കെത്തിയില്ല. ഇപ്പോഴും സ്വന്തമായി വസ്തുവോ, വീടോ ഇല്ലാത്ത നൂറു കണക്കിന് ആളുകൾ നമ്മുടെ മണ്ഡലത്തിലുണ്ട്. ഇവർക്കെല്ലാം സ്വന്തമായി ഒരു വീടുണ്ടാക്കി നൽകുക എന്നത് തന്റെ സ്വപ്നമാണ്.

താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന പട്ടയ, ഭവന, കുടിവെള്ള  വിഷയങ്ങളിൽ ആയിരിക്കുമെന്നും കുളത്തുങ്കൽ വ്യക്തമാക്കി.