
പുനെ:പൂനെയിലെ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകർന്നതിനെ തുടർന്ന് ആറ് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, നിരവധി പേർ ഒഴുകി പോയതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ കുന്ദ്മലയില്‍ നിന്നാണ് ഞായറാഴ്ച സംഭവം റിപ്പോർട്ട് ചെയ്തത്.
പാലം തകരുമ്ബോള്‍ പാലത്തിലുണ്ടായിരുന്ന 15 മുതല്‍ 20 വരെ വിനോദസഞ്ചാരികള്‍ നദിയില്‍ വീഴുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ദുരന്ത നിവാരണ പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തി, രണ്ട് സ്ത്രീകള്‍ ഇപ്പോഴും പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂനെ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂനെ റൂറലിലെ മാവല്‍ പ്രദേശത്തെ പാലം തകർന്നത്,ഈ മേഖലകളില്‍ കനത്തതോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.
5 വർഷം മുമ്ബ് നവീകരിച്ച പാലത്തിന്റെ സുരക്ഷയെക്കുറിച്ച് തദ്ദേശ വാസികള്‍ ആശങ്ക ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.