play-sharp-fill
ഹരിതചട്ടം പാലിച്ച് പൂഞ്ഞാര്‍ തിരുവുത്സവം

ഹരിതചട്ടം പാലിച്ച് പൂഞ്ഞാര്‍ തിരുവുത്സവം

സ്വന്തം ലേഖകൻ

പൂഞ്ഞാര്‍: കോയിക്കല്‍ ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ ജനുവരി 20 മുതല്‍ 27 വരെ നടന്ന ഉത്സവത്തില്‍ ഹരിത പെരുമാറ്റ ചട്ടം പൂര്‍ണമായും പാലിച്ചു. ഹരിത കേരളം മിഷന്‍റെയും പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെയും സഹകരണത്തോടെയാണ് ഹരിതചട്ടം നടപ്പാക്കിയത്.


ക്ഷേത്ര പരിസരത്ത് അമ്പതോളം ജൈവ ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. ഹരിതചട്ട പാലനത്തിനായി ഹരിത കര്‍മ്മ സേനക്ക് പ്രത്യേക പരിശീലനം നല്‍കി. അന്നദാനത്തിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. താത്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിക്കുകയും പ്ലാസ്റ്റിക് ഉപയോഗിച്ച കടകളില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. പ്രകൃതി സൗഹൃദ അലങ്കാരങ്ങളും ബോര്‍ഡുകളുമാണ് ഉപയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പ്രകൃതി സൗഹൃദ സന്ദേശങ്ങളെഴുതിയ ഹരിത ബൂത്ത് സ്ഥാപിക്കുകയും സ്റ്റീല്‍ ഗ്ലാസുകളില്‍ സംഭാര വിതരണം നടത്തുകയും ചെയ്തു.

പഞ്ചായത്തംഗം രമേഷ് ബി. വെട്ടിമറ്റം, കോയിക്കല്‍ ദേവസ്വം സൂപ്രണ്ട് ശ്രീജിത്ത് വര്‍മ, ഹരിത കേരളം മിഷന്‍ പ്രതിനിധികളായ അന്‍ഷാദ് ഇസ്മായില്‍, അര്‍ച്ചന ഷാജി ,അമ്മു മാത്യു, ശരത് ചന്ദ്രന്‍, ഹരിത സഹായ സ്ഥാപന പ്രതിനിധികളായ ഷീബ രമേഷ്,ജസ്റ്റിന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി ഇമ്മാനുവല്‍ എന്നിവര്‍ ഹരിതചട്ട പാലനം ഏകോപിപ്പിച്ചു.