മലയാലപ്പുഴ ക്ഷേത്രത്തില്‍ ഭക്തർ വിശ്വാസത്തോടെ നടയ്‌ക്ക് വെക്കുന്ന എണ്ണ, ചന്ദനത്തിരി അടക്കമുള്ള പൂജാ സാധനങ്ങൾ മോഷ്ടിച്ച് മറിച്ചു വിൽപ്പന നടത്തുന്നതായി വിജിലൻസ് റിപ്പോർട്ട്.

Spread the love

പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തില്‍ ജീവനക്കാരുടെ ഒത്താശയോടെ പൂജ ദ്രവ്യങ്ങള്‍ മോഷ്ടിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്.
മോഷ്ടിക്കുന്ന പൂജാ ദ്രവ്യങ്ങള്‍ ക്ഷേത്രം പൂജ സ്റ്റോറില്‍ തന്നെ വില്‍പ്പന നടത്തുന്നതാണ് രീതി. ജീവനക്കാരുടെ ബിനാമികളാണ് സ്റ്റാളുകള്‍ നടത്തുന്നതെന്നും വിജിലൻസ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

video
play-sharp-fill

ഭക്തർ വിശ്വാസത്തോടെ നടയ്‌ക്ക് വെക്കുന്ന എണ്ണ, ചന്ദനത്തിരി അടക്കമുള്ള പൂജാ സാധനങ്ങളാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിക്കുന്നത്. ദേവസ്വം ബോർഡിലെ രണ്ട് ജീവനക്കാരുടെ ബിനാമികളാണ് ക്ഷേത്രത്തിലെ പൂജ സ്റ്റോർ ലേലത്തിന് പിടിച്ചിരിക്കുന്നത്.

പൂജ സ്റ്റോറിലെ ജീവനക്കാരനാണ് സാധനങ്ങള്‍ മോഷ്ടിച്ചിരുന്നതെന്ന് റിപ്പോർട്ടില്‍ പറയുന്നു. അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇല്ലാത്ത ദിവസമാണ് പൂജ സാധനങ്ങള്‍ പുറത്തേക്ക് കടത്തുന്നത്. ദേവസ്വം ജീവനക്കാരന്റെ ഒത്താശയോടെയാണ് മോഷണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍ത്കാലിക ജീവനക്കാരന്റെ പങ്കും സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻ ദേവസ്വം ജീവനക്കാരനായ കുഞ്ഞുമോനാണ് പൂജ സ്റ്റോറിന്റെ നടത്തിപ്പുകാരൻ എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇയാള്‍ എട്ട് ലക്ഷം രൂപയ്‌ക്കാണ് ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തതെന്ന്. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്ക് വിജിലൻസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.