ഖുശ്ബുവിനും നയൻതാരയ്ക്കും പിന്നാലെ നിധി അഗർവാളിനും തമിഴ്നാട്ടിൽ ക്ഷേത്രം ..! അമ്പരന്ന് താരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: താരാരാധനയിൽ തമിഴ്നാട്ടുകാരെ മറികടക്കാൻ ആരുമില്ല. ഓരോ ദിവസവും താരാരാധനയുടെ പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അവരോടുള്ള ആരാധനയാണ് ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് വഴി തെളിയിക്കുന്നത്. നടിമാരോട് ആരാധന മൂത്ത് പൊതു സ്ഥലങ്ങളിൽ കയറി പിടിക്കുക, രാത്രി വീടുകളിൽ അതിക്രമിച്ചു കയറുക, ഇഷ്ട തരാങ്ങൾ മരിച്ചപ്പോൾ കൂടെ ജീവൻ കൊടുത്ത ചരിത്രം വരെ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഷ്ടപ്പെട്ടവറുടെ പേരിൽ അമ്പലങ്ങൾ പണിത്, അവരുടെ പ്രതിഷ്ഠ സ്ഥാപിച്ചതും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. തമിഴ് സൂപ്പർ നടിമാരായ കുഷ്ബു, നയൻ താരാ തുടങ്ങിയവരുടെ പേരിൽ മുമ്പ് അമ്പലം പണിതത് ചരിത്രമായിരുന്നു. ഇപ്പോൾ ആ ഗാനത്തിലേക്ക് പുതിയൊരു നടിയും ചേർന്നിരിക്കുകയാണ്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിൽ തരംഗമായി മാറിയ നിധി അഗർവാലിന്റെ പ്രതിമയാണ് താരത്തിന്റെ ചില തമിഴ്, തെലുങ്കു ആരാധകർ ചെന്നൈയിൽ പണിതത്. താരത്തിന്റെ പ്രതിഷ്ഠ സ്ഥപിച്ച് അതിൽ പാലഭിഷേകം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു.

പിന്നീട് ചില ആരാധകരാണ് താരത്തെ ഈ വിവരം അറിയിച്ചത്. സംഭവം കേട്ട് അത്ഭുതപ്പെടുകയാണ് താരം ചെയ്തത്. ആരാധകർക്ക് നന്ദി അറിയിക്കാൻ താരം മറന്നില്ല എന്നുള്ളത് മറ്റൊരു കാര്യം ആണ്. താരത്തോടുള്ള ആരാധകാരുടെ സ്നേഹം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് താരം.

ഹൈദരാബാദ് കാരിയായ താരം മുന്ന മിഖായേൽ എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. സവ്യസാച്ചി യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഭൂമി, ഈശ്വരൻ എന്നീ തമിഴ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.