പൂജാ ബമ്പർ നറുക്കെടുപ്പ്; പത്ത് കോടിയുടെ ഭാഗ്യവാൻ ഗുരുവായൂരിൽ?. JC 110398 എന്ന നമ്പറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റ് (R 6935) വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.നാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റ് (R 6935) വിട്ട ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു. JC 110398 എന്ന നമ്പറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. സോമസുന്ദരൻ കെ പി എന്ന ഏജന്റാണ് (R 6935) ടിക്കറ്റ് വിൽപ്പന നടത്തിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാരാണോ അതോ ഏജൻസിയിൽ നിന്നാണോ ഈ ടിക്കറ്റ് വിറ്റുപോയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. JD110398 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. വയനാട് ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. സിജോ കുര്യൻ എന്ന ഏജന്റ് (W 2010) ആണ് ഈ ടിക്കറ്റ് വിറ്റത്.
ഒന്നാം സമ്മാനം പത്ത് കോടിയാണെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി കഴിച്ചാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ ഇത് മുഴുവനായും ഉപയോഗിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും സമ്മാന ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.
50 ലക്ഷം രൂപയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group