
പൊന്തൻ പുഴ വനത്തിൽ വൻ തീ പിടുത്തം; മൂന്ന് ഏക്കറോളം വനം കത്തി നശിച്ചെന്ന് റിപ്പോർട്ട്; സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും തീ പടർന്നതായാണ് പ്രാഥമികവിവരം
സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നി പൊന്തൻ പുഴ വനത്തിൽ വൻ തീ പിടുത്തം. വനത്തിലെ നാഗപ്പാറ ഭാഗത്താണ് ആദ്യം തീ കണ്ടത്. അധികം വൈകാതെ ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതോടെ ഇവർ സ്ഥലത്തെത്തി. അഗ്നി ശമന വിഭാഗവും പിന്നാലെ എത്തി. എന്നാൽ ഇവരുടെ വാഹനം കയറാൻ കഴിയാത്ത സ്ഥലത്തേക്കാണ് തീ പടർന്നിരിക്കുന്നത്.
പൊന്തൻപുഴ വലിയകാവ് വനമേഘലയിൽ മൂന്ന് ഏക്കറോളം വനം കത്തി നശിച്ചു. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും തീ പടർന്നതായാണ് കരുതുന്നത്. നാല് ഏക്കറോളം റബ്ബർ തോട്ടവും കത്തിനശിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന മേഘലയിൽ ഫയർ എഞ്ചിൻ എത്തിക്കാൻ കഴിയാത്തതിനാൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും, വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊന്തൻ പുഴ വലിയകാവ് വനം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തീ താത്ക്കാലികമായി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
Third Eye News Live
0