video
play-sharp-fill
പൊൻപള്ളി പള്ളി പെരുന്നാൾ കൊടിയേറ്റ്

പൊൻപള്ളി പള്ളി പെരുന്നാൾ കൊടിയേറ്റ്

സ്വന്തം ലേഖകൻ

പൊൻപള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രപ്രസിദ്ധമായ പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ 2022 മെയ് 1 മുതൽ 10 വരെ നടത്തപ്പെടുന്നു.

അതിൻറെ മുന്നോടിയായ കൊടിമരഘോഷയാത്ര മെയ് ഒന്നാം തീയതി തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി ധ്യാനകേന്ദ്രം ‍ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി കൊടി ഉയർത്തൽ കർമ്മം നിർവ്വഹിക്കുന്നതോടുകൂടി ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിക്കുന്നു.