പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ; കൊടിമരഘോഷയാത്രയും, കൊടി ഉയർത്തൽ ചടങ്ങും നടത്തി
സ്വന്തം ലേഖകൻ
പൊൻപള്ളി : വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ 2022 മെയ് 9, 10 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തപ്പെടുകയാണ്.
അതിന്റെ മുന്നോടിയായ കൊടിമര ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിച്ചേർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനെ തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗോറിയൻ റിട്രീറ്റ് സെൻറർ ഡയറക്ടറുമായ അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി കൊടി ഉയർത്തൽ കർമ്മം നിർവഹിച്ചു.
വെരി. റവ. തോമസ് ഇട്ടി കൊറെപ്പിസ്കോപ്പ കുന്നത്തയ്യാട്ട്, വെരി. റവ. മാത്യൂസ് കൊറെപ്പിസ്കോപ്പ കാവുങ്കൽ, വികാരി റവ. ഫാദർ ജോർജ്ജ് എം ജേക്കബ് കരിപ്പാൽ, സഹവികാരി റവ. ഫാ. ഗിവർഗീസ് കടുങ്ങണിയിൽ, റവ. ഫാ. പോൾ വർഗീസ് വെള്ളാപ്പള്ളിൽ, ട്രസ്റ്റി ഷിജു എബ്രഹാം ചിറയിൽ, സെക്രട്ടറി വിബിൻ കെ ഫിലിപ്പ് തെക്കേനെടുംതറയിൽ, ജനറൽ കൺവീനർ ബിനു കെ മാത്യു ചെങ്ങാലിമറ്റം എന്നിവരും പങ്കെടുത്തു.