പൊൻകുന്നം – പുനലൂര്‍ ഹൈവേയില്‍ ചെറുവള്ളി കാവുംഭാഗത്തിന് സമീപം ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
പൊൻകുന്നം: ചെറുവള്ളി കാവുംഭാഗത്തിനു സമീപം കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്കേറ്റു.
സാരമായി പരിക്കേറ്റ കര്‍ണാടക ബെല്ലാരി ഹര്‍പ്പന തോടൂര്‍ കെഞ്ചപ്പ (23), ഉജ്ജൈൻ ആലപ്പ പരശുരാമൻ (37), ദാവൻഗരെ ഹര്‍പ്പനഹള്ളി ഉച്ചങ്കിദുര്‍ഗ സ്വദേശി ബി. നവീൻ(25), ഉജ്ജൈൻ സ്വദേശികളായ കിരണ്‍(28), രോഹിത്(24) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഇവരെ ആദ്യം പൊൻകുന്നം അരവിന്ദ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് പൊൻകുന്നം – പുനലൂര്‍ ഹൈവേയില്‍ ചെറുവള്ളിയിലായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരശുരാമനാണ് കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണ് അപകടമെന്ന് കരുതുന്നു. റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലേക്ക് പതിച്ച കാര്‍ കുറച്ചുദൂരം ഓടിയാണ് മറിഞ്ഞത്.