play-sharp-fill
പൊന്നണിഞ്ഞത് മൂന്ന് ശ്രീകോവിലുകള്‍, സ്വര്‍ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തം

പൊന്നണിഞ്ഞത് മൂന്ന് ശ്രീകോവിലുകള്‍, സ്വര്‍ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തം

സ്വന്തം ലേഖകൻ

തൃശൂര്‍: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ മൂന്ന് ശ്രീകോവിലുകള്‍ പണി കഴിപ്പിച്ചത് പൊന്നില്‍. ശ്രീകോവിലിനെ പൊന്നില്‍ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വര്‍ണമായിരുന്നു.

നാല്‍പ്പതോളം തൊഴിലാളികളുടെ ആറ് മാസത്തെ അധ്വാനമാണ് ഇതോടെ പൂര്‍ത്തിയായത്. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവില്‍, ശിവക്ഷേത്രത്തിലെ ശ്രീകോവില്‍, അയ്യപ്പ ശ്രീകോവില്‍ എന്നീ കോവിലുകളാണ് സ്വര്‍ണത്തില്‍ പൊതിഞ്ഞത്. 24 കാരറ്റ് സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏക ക്ഷേത്രമെന്ന പ്രത്യേകത ഇതോടെ സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തമായി. കല്യാണ്‍ ജൂവലേഴ്‌സ് ആണ് സ്വര്‍ണരഥം സമ്മാനിച്ചത്. ശ്രീരാമനെയും സീതയെയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചുവെന്ന പ്രത്യേകതയും ഇവിടുണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാന്‍ പ്രതിമയുള്ള ക്ഷേത്രമെന്ന ബഹുമതിയും കൂടി എത്തിയതോടെ ക്ഷേത്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണ്.

ജില്ലയില്‍ രഥോത്സവം നടക്കുന്ന ഏക ക്ഷേത്രവും ഇതുതന്നെയാണ്. ടി എസ് കല്യാണരാമന്‍, ടിഎസ് പട്ടാഭിരാമന്‍, ടിഎസ് രാമകൃഷ്ണന്‍, മൂര്‍ത്തി എന്നിവരുടെ വലിയൊരു അദ്ധ്വാനത്തിന്റെ ഭാഗമാണ് ക്ഷേത്രം സമീപകാലത്തായി കൈവരിച്ച ഉയര്‍ച്ച. ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി കലശം 27-ന് നടക്കും

Tags :