പൊന്നാനിയിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു ; നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയേയും ഇടിച്ചു തെറിപ്പിച്ചു

Spread the love

പൊന്നാനി : നരിപ്പറമ്പില്‍ കാറിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്.

video
play-sharp-fill

ഉടന്‍തന്നെ പൊന്നാനി ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമിത വേഗതയിൽ എത്തിയ കാർ ഇളയരാജയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ മറ്റൊരു സ്ത്രീയെയും ഇടിച്ചു. ഇവരെ പൊന്നാനി ബെന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമുണ്ടാക്കിയ വാഹനം പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.