
സുല്‍ത്താൻബത്തേരി: പൊൻകുഴിയില്‍ എക്സൈസിന്റെ പരിശോധനയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് 131.925 ഗ്രാം മെത്താഫിറ്റമിനും 460 ഗ്രാം കഞ്ചാവും പിടികൂടി.
കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തില്‍ ഹഫ്സല്‍ (30)ആണ് പിടിയിലായത്. ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിൽ വച്ചാണ് ഇയാളെ എംഡിഎംഎയും കഞ്ചാവുമായി പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാനകണ്ണിയാണ് ഹഫ്സല്‍ എന്നും തിരുവമ്ബാടി പോലീസില്‍ മെത്താഫിറ്റമിൻ കടത്തിയതിന് കേസുണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
വയനാട് എക്സൈസ് ഇന്റലിജൻസ് നല്‍കിയ രഹസ്യവിവരത്തെ തുടർന്ന് ബത്തേരി റെയ്ഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനാതിർത്തികളില്‍ പരിശോധന തുടരുമെന്നും ലഹരിമാഫിയക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി പറഞ്ഞു.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ, അസി. ഇൻസ്പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവില്‍ എക്സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ.എ. അജയ്, കെ.കെ. സുധീഷ്, എം.പി. അഖില, കെ. പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.