play-sharp-fill
അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ ; പൊൻകുന്നം ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു; ഡിവൈഡറുകളിൽ അടയാള ബോർഡുകൾ ഇല്ല; സീബ്രാലൈനുകൾ മാഞ്ഞതോടെ കാൽനടയാത്രക്കാരും ഭീതിയിൽ; മണ്ഡലകാലമെത്തിയതോടെ പൊൻകുന്നം ടൗണിൽ അപകടസാധ്യതയേറുന്നു

പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയായ പാലാ-പൊൻകുന്നം റോഡും ചേരുന്ന പൊൻകുന്നം ടൗണിലെ കവലയില്‍ അപകടസാധ്യതയേറുന്നു.

വണ്‍വേയായി റോഡ് തിരിയുന്നിടത്ത് ഡിവൈഡറുകളില്‍ അടയാള ബോർഡുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടാകുന്നു. അടുത്തിടെ കാറുകളും മിനിലോറികളും ഡിവൈഡറുകള്‍ക്ക് മുകളിലൂടെ കയറി അപകടമുണ്ടായി.

നേരത്തെ സ്ഥാപിച്ച റിഫ്‌ളക്‌ടർ ബോർഡുകള്‍ നശിച്ചതില്‍ പിന്നെ പുതിയവ സ്ഥാപിച്ചിട്ടില്ല. പി പി റോഡില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കും തിരിയുന്നതിനുള്ള ഡിവൈഡറുകളില്‍ ഒരെണ്ണത്തില്‍ അടയാളമില്ല. ദേശീയപാതയിലെ ഡിവൈഡറുകളിലും ഇതുതന്നെയാണ് സ്ഥിതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയുള്ള സീബ്രൈലൈനുകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാർക്കും അപകടസാധ്യത കൂട്ടുന്നു. ശബരിമല തീർത്ഥാടന കാലയളവില്‍ നിരവധി വാഹനങ്ങള്‍ രാത്രി തുടർച്ചയായി ഓടുന്ന പാതയാണിത്. ഇവിടെ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ അപകടങ്ങള്‍ തുടർക്കഥയാകും.