കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം കേസുകൾ ; പ്രതിയായ എരുമേലി സ്വദേശിയായ 61കാരൻ കാപ്പ നിയമം ലംഘിച്ചതിന് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി
കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് പൊൻകുന്നം ഭാഗത്ത് എത്തിയതായി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും ഒരു ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എ.എസ്.ഐ മാത്യു വർഗീസ്, സി.പി.ഓ.മാരായ രാജൻ.വി, ശ്രീജിത്ത്‌ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.