
മണ്ഡലകാലം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊൻകുന്നം സെൻട്രൽ ജംഗ്ഷനിലെ ഫുഡ്പാത്തിൽ അയ്യപ്പഭക്തർക്ക് ചുക്ക് കാപ്പി വിതരണം ചെയ്യാൻ സ്ഥാപിച്ച ഷെഡ് പൊളിച്ചു മാറ്റാതെ അധികൃതർ; ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി നഗരം
സ്വന്തം ലേഖകൻ
പൊൻകുന്നം: മണ്ഡലകാലം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊൻകുന്നം നഗരത്തിൽ സെൻട്രൻ ജംഗ്ഷനിലെ ഫുഡ്പാത്തിൽ അയ്യപ്പഭക്തർക്ക് ചുക്ക് കാപ്പി വിതരണം ചെയ്യാൻ സ്ഥാപിച്ച ഷെഡ് പൊളിച്ചു മാറ്റിയില്ല.
ഇതോടെ ഫുഡ്പാത്തിലൂടെ നടക്കേണ്ട വഴിയാത്രക്കാർ റോഡിലിറങ്ങി നടക്കാൻ തുടങ്ങി’
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ സ്ഥാപിച്ച താൽകാലിക ഷെഡ് പൊളിച്ചു മാറ്റാത്തത് മൂലം കാൽനടയാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
പൊൻകുന്നത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ
യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നത് മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.
മണ്ഡലകാലം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിട്ടിട്ടും അധികൃതർ ഇത് പൊളിച്ചു മാറ്റാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥ തന്നെയാണ്.
Third Eye News Live
0