വൈദ്യുതിബില്‍ കുടിശികയായി ; പൊൻകുന്നം മിനി സിവില്‍ സ്റ്റേഷനിലെ കണക്‌ഷൻ വിച്ഛേദിച്ചു ; ലിഫ്റ്റും പമ്പ് ഹൗസും നിശ്ചലം,ടോയ്‌ലറ്റുകള്‍ അടച്ചിട്ടു ; ആവശ്യമായ തുക അനുവദിക്കാത്തതാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണം

സ്വന്തം ലേഖകൻ

പൊൻകുന്നം: മിനി സിവില്‍ സ്റ്റേഷനിലെ പൊതുസ്ഥലങ്ങളിലെ വൈദ്യുതിബില്‍ കുടിശികയുള്ളതിനാല്‍ കണക്‌ഷൻ വിച്ഛേദിച്ചു.ഇതുമൂലം ലിഫ്റ്റും പമ്പ് ഹൗസും പ്രവർത്തിക്കാതായി.

മോട്ടോർ പ്രവർത്തിക്കാതായതോടെ കെട്ടിടത്തിലെ ഒരു ഓഫീസിലും ഇപ്പോള്‍ വെള്ളമില്ല. പൊതുജനങ്ങള്‍ക്കുള്ളതും ഓഫീസുകളിലെയും ടോയ്‌ലറ്റുകള്‍ ഇതുമൂലം അടച്ചിടേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിഫ്റ്റ് പ്രവർത്തിക്കാത്തതുമൂലം പ്രായമായവരും ഭിന്നശേഷിക്കാരും ബഹുനില കെട്ടിടത്തിലെ ഓഫീസുകളിലെത്തിപ്പെടാൻ കഷ്ടപ്പെടുകയാണ്. എംഎല്‍എ ഓഫീസ്, കോണ്‍ഫറൻസ് ഹാള്‍, ലിഫ്റ്റ്, പമ്ബ് എന്നിവിടങ്ങളിലെ കണക്‌ഷനുകളാണ് നിലവില്‍ ഇല്ലാത്തത്. ഇവയുടെ ബില്‍ അടയ്‌ക്കേണ്ടത് റവന്യുവകുപ്പാണ്. കളക്‌ടറേറ്റില്‍നിന്ന് ആവശ്യമായ തുക അനുവദിക്കാത്തതാണ് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.