play-sharp-fill
പൊൻകുന്നത്ത് വീടിന് സമീപം പടക്ക നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പിടികൂടി പോലീസ് ; കണ്ടെടുത്തത് വെടിമരുന്നും അനുബന്ധസാമഗ്രികളും

പൊൻകുന്നത്ത് വീടിന് സമീപം പടക്ക നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പിടികൂടി പോലീസ് ; കണ്ടെടുത്തത് വെടിമരുന്നും അനുബന്ധസാമഗ്രികളും

സ്വന്തം ലേഖകൻ

പൊൻകുന്നം: വീടിന് സമീപം സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പോലീസ് പിടികൂടി. പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയില്‍ പൈക-ചെങ്ങളം റോഡില്‍ ഉരുളികുന്നം തൈപ്പറമ്പില്‍ വീടിന് സമീപത്തെ സംഭരണശാലയില്‍നിന്നാണ് വൻതോതില്‍ വെടിമരുന്നും അനുബന്ധസാമഗ്രികളും പോലീസ് കണ്ടെടുത്തത്.

ജില്ലാപോലീസ് മേധാവിയുടെ നിർദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളുടെ സംയുക്ത പരിശോധയാണ് നടത്തിയത്. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം സംബന്ധിച്ച്‌ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങള്‍ക്കുമുൻപ് പടക്ക നിർമാണശാല സ്‌ഫോടനത്തില്‍ തകർന്നിരുന്നു. വെടിക്കെട്ടിനും ആഘോഷാവസരങ്ങള്‍ക്കും ഇവിടെ പടക്കങ്ങള്‍ നിർമിച്ചു നല്‍കിയിരുന്നതായും വേണ്ട ലൈസൻസുകള്‍ നേടിയിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.