പൊൻകുന്നത്ത് മുൻവൈരാ​ഗ്യം മൂലം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പൊൻകുന്നത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പനമറ്റം വഞ്ചിമല ഭാഗത്ത് കൊച്ചാങ്കൽ വീട്ടിൽ മാത്തപ്പൻ എന്ന് വിളിക്കുന്ന റോബിൻ ഫിലിപ്പ് (23) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാത്രി വഞ്ചിമല പ്ലാന്തറ ഭാഗത്ത് വച്ച് ഇളംകുളം സ്വദേശിയായ ബിജു ജോസഫ് എന്നയാളെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ്.എൻ,എസ്. ഐ റെജിലാൽ കെ.ആർ, എ.എസ്. ഐ ബിനുകുമാർ, വിക്രമൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.