കോട്ടയം പൊൻകുന്നത്ത് സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു; കാൽനടയാത്രികന് ദാരുണാന്ത്യം

Spread the love

കോട്ടയം : കോട്ടയം പൊൻകുന്നത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. കൊല്ലം–തേനി ദേശീയപാതയിൽ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള സീബ്രാ ക്രോസിംഗിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

തമിഴ്നാട് തേനി സ്വദേശിയായ മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് എത്തിയ ആംബുലൻസാണ് കാൽനടയാത്രികനെ ഇടിച്ച് തെറിപ്പിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകദാസിനെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group