video
play-sharp-fill

പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ നഴ്സിന് കോവിഡ്; ആശുപത്രിയിലെ ഒ.പി അടച്ചു; 45 ജീവനക്കാർ ക്വാറൻ്റെനിൽ ; അതീവ ജാഗ്രതയിൽ കോട്ടയം

പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ നഴ്സിന് കോവിഡ്; ആശുപത്രിയിലെ ഒ.പി അടച്ചു; 45 ജീവനക്കാർ ക്വാറൻ്റെനിൽ ; അതീവ ജാഗ്രതയിൽ കോട്ടയം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. ഇതിനിടെ ജില്ലയിലെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകയും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ ആശങ്ക ഇരട്ടിയായി.

പൊൻകുന്നം അരവിന്ദ ഹോസ്പിറ്റലിലെ ക്യാഷ് സെക്ഷനിൽ ഉള്ള ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരിയുടെ ഭർത്താവിൻ്റെ അച്ഛനെ കഴിഞ്ഞ ദിവസം കോട്ടയം മെഡി: കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ ജീവനക്കാരി ആശുപത്രിയിൽ എത്തിയിട്ടില്ല. ജൂൺ 19 മുതൽ അവധിയിൽ ആയിരുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ പ്രൈമറി കോണ്ടാക്ടിൽ ഉള്ള 45 ജീവനക്കാർ ക്വാറൻ്റൈനിൽ പ്രവേശിച്ചു.

ജീവനക്കാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശനി,ഞായർ ദിവസങ്ങളിൽ ഒ.പി ഉണ്ടായിരിക്കുന്നതല്ലന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഒ.പി അടച്ചെങ്കിലും അത്യാഹിത വിഭാഗം പൂർണമായും പ്രവർത്തിക്കുന്നതാണ്. ആരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം ആശുപത്രി പൂർണമായും അണു വിമുക്തമാക്കി.

ഒ.പി യുടെ പ്രവർത്തനം ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും അനുസരിച്ചാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. ആശുപത്രിയിൽ വന്നുപോയവർ പരിഭ്രാന്തരാകേണ്ടതില്ലന്നും ആശുപത്രി അധികൃതർ അറിയിച്ചു.