
പൊൻകുന്നം : ചാരായ കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതി എക്സൈസിന്റെ പിടിയിൽ. പമ്പാവാലി പാലമൂട്ടിൽ വീട്ടിൽ ബിനു (42) പി എൻ ആണ് അറസ്റ്റിലായിരിക്കുന്നത്.
2024 ജൂലൈയിൽ ഇയാളുടെ വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുക്കുകയും ഇയാൾക്കെതിരെ കേസെടുക്കുകയുമായിരുന്നു. അന്ന് വീട്ടിലെത്തിയ എക്സൈസ് പാർട്ടിയെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാനായി എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡിന് വരുന്ന സമയം സമീപത്തുള്ള ആറു നീന്തിക്കടന്ന് രക്ഷപ്പെടുന്നതാണ് ഇയാളുടെ പതിവ് രീതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇത്തവണ ഇയാൾ വീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനുവും സംഘവും ചേർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ നജീബ് P A, അഭിലാഷ് V T, റെജി കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ നിമേഷ് K S, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ, എക്സൈസ് ഡ്രൈവർ മധു K R എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.