ഇന്നൊരു പൊങ്കല്‍ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തില്‍ റവ പൊങ്കല്‍ തയ്യാറാക്കാം

Spread the love

കോട്ടയം: ഒരു പൊങ്കല്‍ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

റവ – 2 കപ്പ്‌
നെയ്‌ – 1 സ്പൂണ്‍
പാനില്‍ നെയ് ഒഴിച്ച്‌ റവ മൂപ്പിച്ചു വെക്കുക.
ചെറുപയർ പരിപ്പ് – 1 കപ്പ്‌ അല്പം വെള്ളം ഒഴിച്ച്‌ വേവിച്ചു എടുക്കുക. 5 മിനുട്ടില്‍ ഇത് വേകും. അധികം ഉള്ള വെള്ളം കളയാതെ ഊറ്റി എടുക്കുക.
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
കുരുമുളകുമണി – 1 ടി സ്പൂണ്‍
ജീരകം – 1 ടി സ്പൂണ്‍
അണ്ടിപരിപ്പ് – 10 എണ്ണം നുറുക്കിയത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – 2 ടി സ്പൂണ്‍
കറിവേപ്പില – കുറച്ചു
വറ്റല്‍ മുളക് – 4 എണ്ണം നുറുക്കി എടുക്കുക (ചുമ്മാ പിച്ചി കീറു)
വെള്ളം – 4 കപ്പ്‌ (റവയുടെ ഇരട്ടി – പയർ വെന്ത വെള്ളം എത്ര കപ്പ്‌ ഉണ്ടെന്നു അളന്നിട്ടു ബാക്കി പച്ചവെള്ളം അളന്നു എടുക്കുക.)
ഉപ്പു – 2 ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ അതിലേക്കു കുരുമുളക്, ജീരകം, ഇഞ്ചി ഇവ ഇട്ടു മൂപ്പിക്കുക.
പിറകെ അണ്ടിപരിപ്പ് ചേർക്കുക. ഒന്ന് ചുവന്നാല്‍, കറിവേപ്പിലയും പിന്നീട് വറ്റല്‍ മുളകും ചേർക്കുക. ഇനി വെള്ളം ചേർക്കുക (ഉപ്പുമാവ് ചെയ്യുന്ന പോലെ തന്നെ) ഉപ്പു ചേർത്ത് വെള്ളം തിളച്ചാല്‍, ഇതിലേക്ക് മൂപ്പിച്ചു വച്ചിരിക്കുന്ന റവ ചേർത്ത് പയ്യെ ഇളക്കി ചേർക്കുക. വെള്ളം തോർന്നു വരുമ്പോള്‍, വേവിച്ച പയർ പരിപ്പ് കൂടി ചേർത്ത് ചിക്കി ഇളക്കി എടുക്കുക.