play-sharp-fill
യതീഷ്ചന്ദ്രക്ക് പണി വരുന്നു; മന്ത്രി പൊൻരാധാകൃഷ്ണൻ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി

യതീഷ്ചന്ദ്രക്ക് പണി വരുന്നു; മന്ത്രി പൊൻരാധാകൃഷ്ണൻ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല ദർശനത്തിനെത്തിയപ്പോൾ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ലോക്‌സഭയിൽ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി. ശബരിമല സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ തന്നോട് എസ്.പി നിലയ്ക്കലിൽ വച്ച് ധിക്കാരത്തോട് പെരുമാറിയെന്ന് മന്ത്രി സ്പീക്കർക്ക് നൽകിയ നോട്ടീസിൽ പറയുന്നു. അതേസമയം, നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി. കഴിഞ്ഞ മാസമായിരുന്നു പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കമുണ്ടായത്.കെ.എസ്.ആർ.ടി.സി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിക്കുകയായിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ്ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.


എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്.പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്.പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസിൽ പമ്പയിലെത്തി മല കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group