നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനിൽ നിന്ന് പണം തട്ടൽ; ചലച്ചിത്ര താരം അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലുവ: നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ചലച്ചിത്രതാരം അറസ്റ്റിൽ. ആലുവ ചൂണ്ടി സ്വദേശിയെ ഭീഷണിപെടുത്തിയ തൃശൂർ മുണ്ടൂർ സ്വദേശി പൊമേറോയാണ് പിടിയിലായത്. ഹാപ്പി ഹസ്ബന്റസ് ഉൾപ്പെടെയുള്ള ചില സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ് പൊമേറോ. തൃശൂർ സ്വദേശിനിയായ ബ്യൂട്ടീഷനാണ് ബ്ലാക്ക് മെയിലിംഗ് ആസൂത്രണം ചെയ്തത്. യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന 62 കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. യുവതിയുടെ നിർദേശപ്രകാരമാണ് പൊമേറോയും സംഘവും ആലുവയിൽ എത്തിയത്.
ബ്യൂട്ടീഷനായ യുവതി പരാതിക്കാരനായ 62 കാരന്റെ നഗ്നദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപെടുത്തി പലവട്ടം പണം തട്ടിയിരുന്നു. പിടിയിലായ യുവാവിനെതിരെ കേസെടുത്തു കോടതിയിൽ ഹാജരാക്കി. തട്ടിപ്പ് ആസൂത്രണം ചെയ്തതിന് യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ കേരളം വിട്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നാണക്കേടോർത്ത് പുറത്ത് പറയാതിരുന്ന ഇയാളുടെ അടുത്തേക്ക് കഴിഞ്ഞ ദിവസവും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സംഘത്തെ അയക്കുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് കാത്തുനിന്നെങ്കിലും രണ്ട് പേർ രക്ഷപ്പെട്ടു. ഇവർ വന്ന വാഹനം പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group