വലിയ കാശ് മുടക്കി പണിവാങ്ങേണ്ട: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴുത്ത് മധുരമുള്ള മാതളം ഈസിയായി കണ്ടെത്താം

Spread the love

ധാരാളം പോഷകങ്ങൾ അടങ്ങിയ ഫലമാണ് മാതളനാരങ്ങ. ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാനും ക്ഷീണം അകറ്റാനും വളരെ മികച്ചതാണ് മാതളം. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും വളരെ ഫലപ്രദമാണ് ഇത്.

ആരോഗ്യ സംരക്ഷണത്തിന് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മാതളം കഴിക്കുന്നത് നല്ലതാണ്. ധാരളം ആൻ്റിഓക്‌സിഡൻ്കൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നങ്ങളുള്ളവർ ഭക്ഷണത്തിൽ മാതളവും ഉൾപ്പെടുത്തുന്നത് വളരെ ഗുണമുള്ള കാര്യമാണ്. കൂടാതെ ഇത്രയും ഗുണങ്ങൾ ഈ പഴത്തിന് വിപണിയിൽ മറ്റ് പഴങ്ങളെക്കാൾ വില കൂടുതലാണ്.

എന്നാൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യം, കൂടുതലും മരുന്നടിച്ച് പഴുപ്പിച്ചവയാണ് വിപണിയിൽ ലഭിക്കുന്നത്. വീട്ടിൽ ചെന്ന് മുറിച്ച് നോക്കുമ്പോഴാണ് വെള്ളനിറത്തിൽ ഒട്ടും മധുരമില്ലാത്തതാണെന്ന് നാം മനസിലാക്കുന്നത് തന്നെ. അതിനാൽ മാതളം മുറിക്കാതെ തന്നെ പഴുത്തത് ആണോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങളും അറിഞ്ഞിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതളം പഴുത്തതാണെങ്കിൽ തൊലിയുടെ മുകൾഭാഗം തുറന്നിരിക്കുന്നതായി കാണാം. നന്നായി പഴുത്ത മാതളമാണെങ്കിൽ അതിന് ഷഡ്ഭുജാകൃതി (ഹെക്‌സഗൺ) ആയിരിക്കും. മാത്രമല്ല പഴുത്ത മാതളത്തിൽ തട്ടി നോക്കിയാൽ അതിൽ നിന്ന് പൊള്ളായായ ശബ്ദം കേൾക്കാനും കഴിയും. പഴുക്കാത്ത മാതളമാണെങ്കിൽ അതിന് ഒരു വൃത്താകൃതിയിലും, അതോടൊപ്പം തന്നെ ഇതിൻ്റെ തോട് പരുക്കനും കട്ടിയുള്ളതും ആയിരിക്കും. വാങ്ങുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വിപണിയിൽ നിന്ന് പഴുത്ത മാതളങ്ങൾ വാങ്ങാൻ കഴിയും.