
ദിവസവും മാതള നാരങ്ങ കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ? അറിയാം മാതള നാരങ്ങയുടെ അമ്പരപ്പിക്കും ഗുണങ്ങള്‍
കോട്ടയം: ഏറെ ആരോഗ്യഗുണങ്ങളുള്ള പഴമാണ് മാതളം.ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്.
കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തം ഉണ്ടാകാനും ശുദ്ധീകരിക്കപ്പെടാനും ഒക്കെ നമുക്കിടയില്‍ പലരും മാതളനാരങ്ങ മരുന്നായി പോലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കിയാലോ?
1. വൃക്ക രോഗങ്ങളെ തടയുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്ക സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാനും ദിവസേന മാതള നാരങ്ങ കഴിക്കുന്നത് ഉത്തമമാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഈ പഴം കഴിക്കുന്നത് ശീലമാക്കാം.
2. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍
കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
3. രക്തക്കുറവ് പരിഹരിക്കാൻ
രക്തക്കുറവ് പരിഹരിച്ച് ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കാൻ മാതള നാരങ്ങയ്ക്ക് കഴിയും. മാതളനാരങ്ങയില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഇവ ദഹനപ്രക്രിയയെ സഹായിക്കും. വിളർച്ചയുള്ളവർക്ക് പതിവായി കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ഫലംകൂടിയാണ് മാതളനാരങ്ങ. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻ്റെ അഗീരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 4. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
മാതളനാരങ്ങയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു.
5. ശരീരഭാരം നിയന്ത്രിക്കുന്നതിന്
മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.
6. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു മാതളനാരങ്ങയില്‍ പോളിഫിനോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഹൃദയത്തിലെയും രക്തക്കുഴലുകളിലെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പോളിഫിനോള്‍ സഹായിക്കുന്നു.