തിളക്കമുള്ള ചര്‍മ്മം വേണോ? എങ്കിൽ മാതളനാരങ്ങ ഫേസ് പാക്ക് പരീക്ഷിക്കൂ

Spread the love

കോട്ടയം: വിറ്റാമിൻ എ, ഇ, സി എന്നിവയും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമ്മത്തിന് തിളക്കമേകുന്ന ഗുണങ്ങളും മാതളനാരങ്ങയിലുണ്ട്
നിരവധി ഗുണങ്ങളുള്ള ഫ്രൂട്ടാണ് മാതളനാരങ്ങ.

ചർമ്മ സംരക്ഷണത്തിന് മികച്ചതാണിത്. മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിളക്കമുള്ള ചർമ്മത്തിനായി പരീക്ഷിക്കാവുന്ന മാതളനാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഏതെല്ലാമെന്ന് നോക്കാം.
മാതളനാരങ്ങ പേസ്റ്റ് രണ്ട് സ്പൂണ്‍, തൈറ് ഒരു സ്പൂണ്‍, കറ്റാർവാഴ ജെല്‍ ഒരു സ്പൂണ്‍, ചേര്‍ത്ത് പാക്ക് ഉണ്ടാക്കാം. ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം

മാതളനാരങ്ങ ജ്യൂസ് ഒരു സ്പൂണ്‍, പാല്‍ രണ്ട് സ്പൂണ്‍, രണ്ട് സ്പൂണ്‍ അരിപ്പൊടി, ചേർത്ത് പാക്ക് ഉണ്ടാക്കാം. ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടാം