play-sharp-fill
മാതളനാരങ്ങ ഇങ്ങനെ ഉപയോഗിക്കു ..രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൂ

മാതളനാരങ്ങ ഇങ്ങനെ ഉപയോഗിക്കു ..രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൂ

നിങ്ങള്‍ക്കു മാതളം ഇഷ്ടമാണോ? മാതളമെന്നും മാതളനാരങ്ങയെന്നും അനാർ എന്നുമെല്ലാം വിളിക്കുന്ന ഈ ഫലം അടിപൊളിയാണ്.

കാരണം, മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ ഒന്നും രണ്ടുമല്ല നിരവധി ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുക. മാതളനാരങ്ങയില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി വസ്തുക്കളും അടങ്ങിയിട്ടുണ്ട്. പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയുള്ള ആളുകള്‍ക്ക് മാതളനാരങ്ങ ജ്യൂസ് ഗുണം ചെയ്യും. ഇത് ദഹനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും ക്യാൻസർ തടയാൻ സഹായിക്കുകയും ചെയ്യും.


സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, കാൻസർ എന്നിവയില്‍ നിന്നും സംരക്ഷിക്കാൻ കഴിയുന്ന പഴവർഗ്ഗമാണ് മാതളം. ആന്റിഓക്സിഡന്റുകള്‍ ഉയർന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്സിഡേറ്റിവ് സ്ട്രെസ്സും കുറയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലഡ് പ്രഷർ കുറയ്ക്കാനും, കൊളസ്ട്രോള്‍ ലെവല്‍ മെച്ചപ്പെടുത്താനും, ശരീരത്തിലെ രക്തയോട്ടം കൂട്ടാനും മാതളജ്യൂസ് സഹായിക്കും. ഇത് ആരോഗ്യമുള്ള ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാണ്.

സന്ധിവാതം, പ്രമേഹം കാൻസർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന ശരീരത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി – ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ മാതളജ്യൂസില്‍ ധാരാളമായി ഉണ്ട്.

വയറിളക്കം, മറ്റു ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് മാതളത്തിന്റെ ജ്യൂസ്. ആരോഗ്യകരമായ രീതിയില്‍ ദഹനം നടത്താനും മലബന്ധം അകറ്റാനും കഴിയുന്ന ഡയറ്ററി ഫൈബർ ഇതില്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശക്തി കൂട്ടാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിയും. അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സാധിക്കും.

എന്നും മാതള ജ്യൂസ് കുടിക്കുന്നതിലൂടെ ചില കാൻസറുകളെ പ്രതിരോധിക്കാൻ കഴിയും. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ വളർച്ചയെ തടയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.

ആന്റിഓക്സിഡൻസും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചർമത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാനും യുവത്വം നിലനിർത്താനും മാതള ജ്യൂസ് ബെസ്റ്റ് ആണ്.

ദിവസേന മാതളജ്യൂസ് കുടിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിക്കുകയും കാര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. വാർദ്ധക്യത്തോടനുബന്ധിച്ച്‌ ബാധിക്കുന്ന അലേ‍സേഹൈമേഴ്സ് എന്നീ ഓർമപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

മാതളനാരങ്ങയുടെ ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹമുള്ളവർക്കും, പ്രമേഹ രോഗ സാധ്യതയുള്ളവർക്കും ഇത് ഗുണം ചെയ്യും.

കലോറി കുറഞ്ഞതും ഫൈബർ കൂടിയതുമായ മാതള ജ്യൂസ് ദിവസേന കുടിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഫൈബറിന്റെ അളവ് കൂടുതലായതിനാല്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുകയും അധിക ഭക്ഷണം കഴിക്കുന്നതില്‍നിന്നും തടയുകയും ചെയ്യും.