കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം; സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12ന്; വിശദവിവരങ്ങൾ അറിയാം

Spread the love

കോട്ടയം: കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് സ്പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച (ഓഗസ്റ്റ് 12) നടത്തും.

ഡിപ്ലോമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും അന്നേദിവസം സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പുതിയ അപേക്ഷകർക്ക് 12 ന് രാവിലെ ഒൻപതു മുതൽ കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് മുഖേന അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ ഇടം നേടാം.

രാവിലെ 11 മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ എസ്എസ്എൽസി, ടി സി , സി സി, വരുമാന സർട്ടിഫിക്കറ്റ് , ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ്, പിടിഎ ഫണ്ട് , യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം. മറ്റു പോളിടെക്നിക്കുകളിൽ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾ അവിടെ നിന്നുള്ള അഡ്മിഷൻ സ്ലിപ്പ്, പിടിഎ ഫണ്ട് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദ വിവരത്തിന് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് : 9895498038.