സാമ്പത്തിക ബാധ്യത തീർക്കുക ലക്ഷ്യം; എടിഎം കുത്തി തുറന്നു മോഷണത്തിന് ശ്രമം; പോളി ടെക്നിക് ബിരുദധാരിയായ യുവാവ് പിടിയിൽ; ഇയാളിൽനിന്ന് ചെറിയ ഗ്യാസ് കട്ടർ പൊലീസ് കണ്ടെത്തി

Spread the love

കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവ് പാലത്തു എടിഎം കുത്തി തുറന്നു മോഷണത്തിന് ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിൽ.

മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഹിറ്റാച്ചിയുടെ എടിഎം കുത്തിത്തുറക്കാൻ ആയിരുന്നു ശ്രമം.

രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. എടിഎം കൗണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളി ടെക്നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീർക്കാൻ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെറിയ ഗ്യാസ് കട്ടർ അടക്കമുള്ളവ യുവാവിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.