കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കഴുത്തിനും കണ്ണിനും പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ; അഞ്ചുപേർക്ക് സസ്പെൻഷൻ; പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോളേജ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. മുക്കം കെ.എം.സി.റ്റി പോളി ടെക്നിക് കോളേജിലെ ബയോ മെഡിക്കൽ വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദനമേറ്റത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ അഞ്ച് സീനിയര്‍ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിങ്കളാഴ്ച്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജാബിറിനെ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. ജൂനിയർ ആയതിനാൽ കൂളിംഗ് ഗ്ലാസ് വെക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് മർദ്ധിച്ചത്. മർദനമേറ്റ ജാബിർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെ സീനിയേഴ്സ് ജാബിറിനെ ക്രൂരമായി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ് അബോധവസ്ഥിലായ മകനെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ജാബിറിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.