കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസ് പ്രതികളായ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി.
ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജിന്റെ തീരുമാനം. പുറത്താക്കപ്പെട്ട വിദ്യാർത്ഥികള്‍ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നല്‍കില്ലെന്നും കോളേജ് അറിയിച്ചു.
ഒരു മാസംമുൻപാണ് പോളിയില്‍ നാല് വിദ്യാർഥികളെയും പൂർവവിദ്യാർഥികളേയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കുക മാത്രമല്ല, വിദ്യാർഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയെന്നും കണ്ടെത്തിയിരുന്നു. അന്ന് തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി അനുമതിയോടെ വിദ്യാർത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.