
പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി; കുട്ടനാട് തലവടിയിലെ പോളിംഗ് ഓഫീസര്‍ക്കെതിരെ നടപടി; പുനലൂരില്‍ പോളിംഗ് ഓഫീസര്‍ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്; ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍
കുട്ടനാട്: തലവടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോളിംഗ് ഓഫീസര്‍ ഡ്യൂട്ടിയില്‍ ഹാജരായില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാനുള്ള സമയം കഴിഞ്ഞിട്ടും പോളിംഗ് ഓഫീസര്‍ എത്താതിരുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് പോളിംഗ് ഓഫീസര്‍ വീട്ടില്‍ കിടന്നുങ്ങുകയാണെന്ന് കണ്ടെത്തിയത്.
ഉത്തരവാദിത്വപ്പെട്ട ഡ്യൂട്ടി ഉണ്ടായിട്ടും ജിജോ അലക്‌സ് എന്ന ഉദ്യോഗസ്ഥനാണ് ബൂത്തിലെത്താതെ വീട്ടില്‍ കിടന്നുറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഗതി കൈവിട്ട് പോകുന്നുവെന്ന് മനസ്സിലാക്കിയതോടെ പകരം നിയോഗിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സമില്ലാതെ നടത്തുകയാണ് ഇപ്പോള്‍.
ഡ്യൂട്ടിയില്‍ ഗുരുതര പിഴവ് വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍.
പുനലൂരില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. റിസര്‍വ് ഉദ്യോഗസ്ഥരില്‍ നിന്ന് ആളെ നിയോഗിച്ച് പ്രശ്‌നം പരിഹരിച്ചു. ടോക് എച്ച് പബ്ലിക് സ്‌കൂളിലെ 94 നമ്പര്‍ ബൂത്തിലാണ് സംഭവം. കൊട്ടാരക്കര കോടതി ഉദ്യേഗസ്ഥന്‍ പ്രകാശ് കുമാറാണ് പിടിയിലായത്.