തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്തു

Spread the love

തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസ്.

video
play-sharp-fill

ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.

നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group