സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് പ്രചാരാണത്തിനായി ഇന്ന് മുഖ്യമന്ത്രി എത്തും.
യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരും ഇന്ന് മണ്ഡലത്തിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാന ലാപ്പില്‍ സര്‍വ സന്നാഹങ്ങളുമായാണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
പുതുപ്പള്ളി പോളിങ് ബൂത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തില്‍ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും. ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.
മീനടം, മണര്‍കാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍. സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഇന്ന് പാമ്പാടി പഞ്ചായത്തില്‍ വീടുകയറി വോട്ടു തേടും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പാമ്പാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എല്‍.എമാര്‍ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകും.
കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥികളെത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുക്കും.