പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ 9 പ്രതികൾക്കും ജീവപര്യന്തം:ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം:കോയമ്പത്തൂർ മഹിളാകോടതിയാണ് ശിക്ഷ വിധിച്ചത്.

Spread the love

പൊള്ളാച്ചി :പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ 9 പ്രതികൾക്കും ജീവപര്യന്തം.

ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കോയമ്പത്തൂർ മഹിളാകോടതിയാണ് ശിക്ഷ വിധിച്ചത്.

2016 നും 2019നും ഇടയിൽ പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാർഥിനികളാണ് പീഡനത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ വഴി വിദ്യാർഥിനികളെ പരിചയപെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ചെയ്തിരുന്നത്.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിൻ്റെ പതിവ്.

സ്ത്രീകളുടെ തന്നെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികൾ ഫേസ്ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും.

പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാർഥിനിയുടെ പരാതിയിലാണ് സംഭവം പുറത്തുവന്നത്