
മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത് ;മണ്ഡലം മറന്നില്ല പക്ഷെ മണ്ടന്മാരെ മറന്നു ; ട്രോൾ പ്രളയത്തിൽ സോഷ്യൽ മീഡിയയിൽ കൊമ്പു കോർത്ത് സൈബർ സഖാക്കളും സംഘപരിവാറും
സ്വന്തംലേഖകൻ
കോട്ടയം : ഇലക്ഷൻ ഫലപ്രഖ്യാപന ചൂടിനൊപ്പം ട്രോൾ പ്രളയത്തിൽ മുങ്ങിയിരിക്കുയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. കേരളത്തിൽ ഏറ്റു വാങ്ങിയ കനത്ത പ്രഹരം വകവെക്കാതെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയ ബി.ജെ.പി യെ തലങ്ങും വിലങ്ങും ട്രോളുന്ന തിരക്കിലാണ് സൈബർ സഖാക്കൾ.
മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത് ;മണ്ഡലം മറന്നില്ല പക്ഷെ മണ്ടന്മാരെ മറന്നു, ഈ തൃശ്ശൂർ എനിക്ക് വേണം ; തൃശ്ശൂർ ഞാൻ എടുക്കുവാ തുടങ്ങി ബി.ജെ.പി യുടെ പഞ്ച് ഡയലോഗുകൾ ഏറ്റു പിടിച്ചു ഇതിനോടകം നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാൽ ഒന്നിന് പത്തായി തിരിച്ചു ട്രോളി കൊമ്പു കോർക്കുകയാണ് ബി.ജെ.പി യും.
മണിആശാനോട് ഒരു അപേക്ഷ ഉണ്ട് ; തോറ്റ സങ്കടത്തിൽ ഡാം തുറന്നു വിടരുത്, പിണറായി വിജയന്റെ മാസ്സ് ഡയലോഗ് കടക്കുപുറത്തു തുടങ്ങിയവയാണ് സംഘപരിവാർ ട്രോളുകളിൽ തിളങ്ങുന്നത്.
Third Eye News Live
0