video
play-sharp-fill
ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകങ്ങൾ : തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകം നടത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് ആരോപണം

ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകങ്ങൾ : തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകം നടത്തിയത് ബി.ജെ.പി പ്രവർത്തകരെന്ന് ആരോപണം

സ്വന്തം ലേഖകൻ

കുന്നംകുളം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും കേരളക്കര മുക്തരാവുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി . തൃശൂർ കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി.

സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലിൽ സനൂപ് (26) ആണ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ഞൂർ സി ഐ ടി യു തൊഴിലാളി ജിതിൻ, പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവർത്തകൻ വിപിൻ എന്നിവർക്കും ആക്രമണത്തിൽ വെട്ടേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭം. മിതുൻ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവർ സംഭവ സ്ഥലത്തേക്ക് പോയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാണെന്ന് സി പി എം പ്രാദേശിക നേതാക്കൾ പറഞ്ഞു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

സംഭവമറിഞ്ഞെത്തിയവരാാണ് അക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.