സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതിന് തുല്ല്യം, വന്‍വീഴ്ചവരുത്തിയതില്‍ കോര്‍പ്പറേഷന്‍ നഗരവാസികളോട് മാപ്പുപറയണമെന്ന് യുഡിഎഫ്, മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരം, സാഹിത്യകാരന്മാര്‍ക്ക് പ്രാധാന്യം നല്‍കാത്ത സമീപനമാണ് ഉണ്ടായതെന്ന് ബിജെപി, സാഹിത്യ​ന​ഗര പ്രഖ്യാപനത്തിൽ രാഷ്ട്രീയ വിവാദം

Spread the love

കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നത് എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമുണ്ടാവുമെന്നതിനാൽ ആണെന്ന വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം.

അന്താരാഷ്ട്ര പ്രശസ്തി കോഴിക്കോടിന് ലഭിക്കുന്ന യുനെസ്‌കോ സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി.

വിശ്വപ്രശസ്തനായ സാഹിത്യകാരനെ അപമാനിക്കുന്നരീതിയിലുള്ള വന്‍വീഴ്ചവരുത്തിയതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നഗരവാസികളോട് മാപ്പുപറയണം. ഇനിയെങ്കിലും വിശാലകാഴ്ചപ്പാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും യു.ഡി.എഫ്. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി. ശോഭിതയും ഡെപ്യൂട്ടി കെ. മൊയ്തീന്‍ കോയയും അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹിത്യനഗരം പദവി പ്രഖ്യാപനത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പ്രാധാന്യം നല്‍കാത്ത സമീപനമാണ് ഉണ്ടായതെന്ന് ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് ആരോപിച്ചു. കോര്‍പ്പറേഷനുലഭിച്ച അംഗീകാരമല്ല, മറിച്ച് കോഴിക്കോട്ടെ സാഹിത്യകാരന്മാര്‍ക്കുലഭിച്ച അംഗീകാരമാണ്.

എന്നിട്ടും വേദിപങ്കിടാന്‍ ഏറ്റവും അര്‍ഹരായ നഗരത്തിലെ ചെറുതും വലുതുമായ സാഹിത്യകാരന്മാരെ നേരിട്ടുകാണാനോ ക്ഷണിക്കാനോ സംഘാടകര്‍ക്ക് സാധിച്ചിട്ടില്ല. എട്ടുമാസം മുന്‍പ് യുനെസ്‌കോ സാഹിത്യനഗരമായി കോഴിക്കോടിനെ തെരഞ്ഞെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യംമാത്രം നോക്കിയാണ് ഇപ്പോഴത്തെ പരിപാടി സംഘടിപ്പിച്ചത്.

എന്നിട്ടും പരിപാടിയില്‍ പങ്കെടുക്കാനോ പ്രഖ്യാപനം നടത്താനോ തയ്യാറാകാതെപോയ മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരമാണെന്നും ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ആരോപിച്ചു.

കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എം.ടി. നടത്തിയ അധികാര വിമര്‍ശനത്തോടുള്ള പ്രതികാരമായാണ് പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി. ചടങ്ങില്‍ എം.ടി.യും പങ്കെടുത്തില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് എം.ടി. സംഘാടകരെ അറിയിച്ചത്