
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയില്‍ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് 1450 രൂപ വരെ ലഭിക്കും. പോളിങ് ബൂത്തില്‍ പ്രധാന ജോലി ചെയ്യുന്ന പ്രിസൈഡിങ് ഓഫിസർക്കും കൗണ്ടിങ് സൂപ്പർവൈസർക്കും 600 രൂപയാണ് പ്രതിദിന അലവൻസ്.
പ്രതിദിന വേതനം 350 രൂപയും ഭക്ഷണ അലവൻസ് 250 രൂപയും വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ടി.എ ആയി 250 രൂപ വീതവും ലഭിക്കും.
പോളിങ് ഓഫിസർ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവർക്ക് പ്രതിദിന അലവൻസ് 500 രൂപയാണ്. പ്രതിദിന വേതനവും ഭക്ഷണ അലവൻസും ടി. എയുമായി 250 രൂപ വീതം ലഭിക്കും. പരിശീലനത്തില്‍ പങ്കെടുത്തതിന് പ്രിസൈഡിങ് ഓഫിസർക്കും കൗണ്ടിങ് സൂപ്പർവൈസർക്കും 900 രൂപ വേറെയും ലഭിക്കും. പോളിങ് ഓഫിസർക്കും കൗണ്ടിങ് അസിസ്റ്റൻ്റിനും പരിശീലനത്തില്‍ പങ്കെടുത്തതിന് 750 രൂപയാണ് നല്‍കുന്നത്.
പോളിങ് ജോലി ചെയ്യുന്ന ഗ്രൂപ്പ് ഡി ജീവനക്കാർക്ക് പ്രതിദിന അലവൻസ് 300 രൂപയാണ്. വേതനം 200 രൂപ നല്‍കും. ഭക്ഷണ അലവൻസും ടി.എയും 250 രൂപവീതം ലഭിക്കും. സുരക്ഷാജോലി ചെയ്യുന്ന പൊലിസിനും ഹോംഗാർഡിനും 250 രൂപ ഭക്ഷണ അലവൻസ് മാത്രമേ കമ്മിഷൻ നിശ്ചയിച്ചിട്ടുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റുള്ളവ പൊലിസ് വകുപ്പ് നല്‍കണം. പോളിങ് സാധനങ്ങളുടെ വിതരണകേന്ദ്രത്തിലെ ജീവനക്കാർക്ക് 600 രൂപയാണ് പ്രതിദിന അലവൻസ്. വേതനമായി 350 രൂപയും ഭക്ഷണ അലവൻസ് 250 രൂപയും ലഭിക്കും. ഇവർക്ക് ടി.എ ലഭിക്കില്ല.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്ങിനായി നിയോഗിച്ച ജീവനക്കാർക്ക് പ്രതിദിന അലവൻസ് 500 രൂപയാണ്.വേതനവും ഭക്ഷണ അലവൻസും 250 രൂപ വീതവും ലഭിക്കും. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ നടപടികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്കും വേതനം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.



