play-sharp-fill
സത്യം പറഞ്ഞിട്ടും പൊലീസ് കേട്ടില്ല: ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ആത്മഹത്യ ചെയ്ത രാജേഷിനു വേണ്ടി സത്യമറിയാൻ ക്രൈംബ്രാഞ്ച് എ്ത്തുന്നു; രാജേഷിന്റെ കേസിൽ ഇടപെട്ടത് ഹൈക്കോടതി

സത്യം പറഞ്ഞിട്ടും പൊലീസ് കേട്ടില്ല: ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ആത്മഹത്യ ചെയ്ത രാജേഷിനു വേണ്ടി സത്യമറിയാൻ ക്രൈംബ്രാഞ്ച് എ്ത്തുന്നു; രാജേഷിന്റെ കേസിൽ ഇടപെട്ടത് ഹൈക്കോടതി

സ്വന്തം ലേഖകൻ

മേലുകാവ്: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും, ദിവസങ്ങളോളം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തതിനെ തുടർന്ന് യുവാവ് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ സത്യമറിയാൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കടനാട് വല്യാത്ത് പനച്ചിക്കാലയിൽ രാജേഷിന്റെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
ഹൈക്കോടതിയൽ രാജേഷിന്റെ പിതാവ് നൽകിയ ഹർജിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ മാർച്ച് ആറിനാണ് രാജേഷ് ജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തത്. അകാരണമായി അറസ്റ്റ് ചെയ്ത് പോലീസ് അപമാനിച്ചെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് രാജേഷ് തന്റെ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ചെയ്തിരുന്നു. ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധം നടത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ രാജേഷിന് മർദ്ദനമേറ്റെന്നും അതിനാൽ എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം. മേലുകാവ് എസ്.ഐയ്‌ക്കെതിരെ ഡി.വൈ.എസ്.പി. അന്വേഷണം നടത്താനും രാജേഷിനെതിരെ ഉയർന്ന മോഷണക്കുറ്റം സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനരന്വേഷിക്കാനും തീരുമാനിച്ചതിനെത്തുടർന്നാണ് നാട്ടുകാർ ഉപരോധം അവസാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 16-ന് ബസിറങ്ങി നടന്നുപോവുകയായിരുന്ന വയോധികയുടെ മാല മോഷ്ടിച്ചുവെന്നായിതുന്നു രാജേഷിനെതിരായ കേസ്.