play-sharp-fill
തമിഴ്‌നാട്ടിലെ തീവ്രവാദികൾക്ക് കാറുകൾ: കേസിലെ ഒന്നാം പ്രതിയ്ക്കു ജാമ്യം ലഭിച്ചു

തമിഴ്‌നാട്ടിലെ തീവ്രവാദികൾക്ക് കാറുകൾ: കേസിലെ ഒന്നാം പ്രതിയ്ക്കു ജാമ്യം ലഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: തമിഴ്‌നാട്ടിലെ അൽ ഉമ്മ തീവ്രവാദികൾക്കു കാറുകൾ വിതരണം ചെയ്ത കേസിലെ ഒന്നാം പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസി (37)നെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ഗോപകുമാർ ജാമ്യത്തിൽ വിട്ടയച്ചത്. പ്രതി ഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.


ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കാറുകൾ വാടകയ്‌ക്കെടുത്തു തട്ടിക്കൊണ്ടു പോയ സംഘം തമിഴ്‌നാട്ടിൽ അൽ ഉമ്മ തീവ്രവാദികൾക്കു കൈമാറുകതയായിരുന്നു. തമിഴ്‌നാട്ടിലെ അൽ ഉമ്മ സംഘത്തലവനായ തൊപ്പി റഫീഖിനാണ് സംഘം കാറുകൾ കൈമാറിയതെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇല്യാസിന്റെ സുഹൃത്തും സഹായിയുമായ എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37), കേസിലെ പ്രധാന പ്രതിയായ കോയമ്പത്തൂർ ഉക്കടം സ്വദേശി തൊപ്പി റഫീഖ്, ഇയാളുടെ മകൻ കോയമ്പത്തൂർ കരിമ്പു കടയിൽ സാറമേട് തിപ്പു നഗറിൽ റിയാസുദീൻ (31)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷമത്തിൽ കോട്ടയത്തു നിന്നും തട്ടിയെടുത്ത റിട്ട. എസ്‌ഐയുടെ കാറും പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂർ ബോംബ് സ്‌ഫോടനക്കേസിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നു ഭീഷണി മുഴക്കിയതും അടക്കമുള്ള കേസുകളിൽ പ്രതിയായ മുഹമ്മദ് റഫീഖിനാണ് സംഘം കാറുകൾ കൈമാറിയിരുന്നത്.

സംഭവത്തിൽ അറസ്റ്റിലായ ഇല്യാസ് ഒരു മാസത്തോളമായി റിമാൻഡിലായിരുന്നു. ഇതിനിടെയാണ് ഇല്യാസിന്റെ ജാമ്യാപേക്ഷ കോടതി മുൻപാകെ എത്തിയത്. ഇല്യാസ് റിട്ട.എസ്.ഐയ്ക്കു ചെക്ക് നൽകിയ ശേഷമാണ് കാറുകൾ വാടകയക്ക് എടുത്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതുകൊണ്ടു തന്നെ ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്യുകയും, പണമുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യണമായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു. ഇങ്ങനെയായിരുന്നെങ്കിൽ ചെക്ക് കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്യേണ്ടി വരികയെന്നും പ്രതിഭാഗം അഭിഭാഷകനായ അഡ്വ.വിവേക് മാത്യു വർക്കി വാദിക്കുകയായിരുന്നു.

എന്നാൽ, കോഴിക്കോട് കസബ, നെടുമ്പാശേരി, ശ്രീകണ്ഠപുരം, തൃശൂർ ഈസ്റ്റ്, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനുകളിൽ ഇല്യാസിന് കേസുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഈ കേസുകളെല്ലാം വാഹന വിൽപ്പനയുമായി ബന്ധപ്പെട്ടുള്ളത് മാത്രമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതോടെയാണ് കേസിൽ കോടതി പ്രതിയ്ക്കു ജാമ്യം അനുവദിച്ചത്.