
തൊടുപുഴ :എറണാകുളത്തുള്ള സംസ്ഥാന പൊലീസ് ഹൗ
സിങ് സഹകരണസംഘത്തിൽ നിന്നു പൊലീസ് ഉദ്യോഗസ്‌ഥ വ്യാജരേഖ ചമച്ച് 10 ലക്ഷം രൂപ
തട്ടിയെടുത്തതിന് കാളിയാർ പൊലീസ് കേസെടുത്തു. വാഗമൺ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണു പരാതി.
കരിമണൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പിട്ടാണു പണം കൈപ്പ റ്റിയതെന്ന് പരാതിയിൽ പറയുന്നു. വായ്‌പ കുടിശികയായ പോലീസുകാരനു റിക്കവറി നോട്ടിസ് ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണു തട്ടിപ്പു പുറത്തായൽ. താൻ ജാമ്യക്കടലാസിൽ ഒപ്പിട്ടിട്ടില്ലെന്ന് ഇദ്ദേഹം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.
പൊലീസുകാരിയും പരാതി ക്കാരനായ പൊലീസുകാരനും കരിങ്കുന്നം സ്റ്റേഷനിൽ നേര ത്തെ ജോലി ചെയ്തിരുന്നു. അന്നു പൊലീസുകാരി ഇടുക്കി :ജില്ലാ പൊലീസ് സൊസൈറ്റിയിൽ നിന്നു
വായ്‌പയെടുത്തപ്പോൾ പൊലീസുകാരനാണു ജാമ്യം നിന്നത്. പിന്നീടാണ് ഇദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട അപേക്ഷ സംസ്‌ഥാന സഹക രണസംഘത്തിൽ നൽകിയതെ ന്നാണു പരാതി. 2021 സെപ്റ്റം ബറിലാണു സംഭവം.